ചെമ്പകമൊട്ട്‌

ഒരു വായാടി പെണ്ണിന്റെ ബ്ലോഗ്ഗ്‌..

Saturday, June 16, 2007

സ്വയം..

ഞാന്‍ അഞ്ജിതമോഹന്‍.
പഠിച്ചതും വളര്‍ന്നതും മറ്റൊരിടത്തായതിനാല്‍ മലയാളം നന്നായിട്ടൊന്നും അറിയില്ല. 10 th കഴിഞ്ഞപ്പോള്‍ +2 പ്ലസ്സ്‌ എന്റ്രന്‍സിനു ദാ നാട്ടിലേക്ക്‌ വിട്ടു.ഇപ്പോള്‍ പാലക്കാടിനും ഷോര്‍ണ്ണൂരിനും ഒക്കെ ഇടയില്‍ ഒരിടത്തുള്ള അമ്മ വീട്ടില്‍ താമസം. നാടൊക്കെ ഇസ്ഷ്ടപ്പെട്ടു പക്ഷെ മിക്കവാറും പഠനത്തിനായി തൃശ്ശൂരിലേക്ക്‌ മാറും.

ബ്ലോഗ്ഗിങ്ങിനെകുറിച്ച്‌ അറിയാം പക്ഷെ എങ്ങനെ എഴുതും എന്നും എന്ത്‌ എഴുതും എന്നും ഒന്നും ഒരു രൂപവും ഇല്ല.ഞാന്‍ എഴുതിയാല്‍ ആരെങ്കിലും വായിക്കൊന്നും അറിയില്ല. മലയാളം നന്നായി വായിക്കുവാനും എഴുതുവാനും സഹായിക്കാമെന്നേറ്റ ഒരു സുഹൃത്താണ്‌ എനിക്കീ വിദ്യയൊക്കെ പറഞ്ഞുതന്നത്‌.

ബ്ലോഗ്ഗിങ്ങിനെകുറിച്ചൊന്നും കാര്യമായി അറിയില്ല.

ഇതിനു വല്ല രൂള്‍സും ഉണ്ടൊന്നും പിടിയില്ല.ചില ബ്ലോഗ്ഗുകള്‍ വായിക്കാറുണ്ട്‌ നേരു പറയാലോ ചില ബ്ലോഗ്ഗുകളില്‍ വരുന്നത്‌ അറുബോറാണ്‌.അതിലേക്ക്‌ ഞാനും എന്തെങ്കിലും സംഭവന ചെയ്യാം. എനിക്കീ മലയാളം പോയംസ്‌ ഒന്നും പിടികിട്ടുന്നില്ല. ചില ബ്ലോഗ്ഗുകള്‍ രസകരം തന്നെയാണ്‌.

ചമ്പകമൊട്ട്‌ എന്ന പേര്‌ ഇടുവാന്‍ ഒരു കാരണമുണ്ട്‌.ഈ മഴ എനിക്ക്‌ വലിയ ഇഷ്ടമാണ്‌.മഴപെയ്തപ്പോള്‍ തൊടിയിലെ ചെമ്പകമരം പൂത്തു."ചെമ്പകപ്പൂവില്‍ പ്രണയം ഒളിഞ്ഞിരിപ്പുണ്ടത്രെ" പണ്ട്‌ അവധിക്കാലത്ത്‌ നാട്ടില്‍ വരുമ്പോള്‍ കസിന്‍സും മറ്റും പറഞ്ഞുകേള്‍ക്കാറുണ്ട്‌.എന്തായാലും ചെമ്പകം മൊട്ടിട്ടത്‌ കാണാന്‍ നല്ല ഭംഗിയാ....